ആറളം ഫാം ഹയർ ഹൈസ്ക്കൂളിനായി നിലവിലുള്ള കെട്ടിടത്തിന് സമീപം നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് സമീപം കുഴൽ കിണർ കുഴിക്കുന്നതിനിടെ യന്ത്രസാമഗ്രികൾക്കു തീപിടിക്കുകയായിരുന്നു '300 അടി താഴ്ച ലക്ഷ്യമാക്കി വൈകുന്നേരം ആരംഭിച്ച ഡിഗ്ഗിങ്ങ് 80 അടിയിലെത്തിയപ്പോഴേക്കും വൻ പുകപടലം ഉയരുകയായിരുന്നു .സമീപത്ത് കെട്ടിട നിർമാണത്തിലായിരുന്ന വെസ്റ് കൺസ്ട്രക്ഷൻസിന്റെ 20 തൊഴിലാളികളും കുഴൽ കിണർ തൊഴിലാളികളും പരിഭ്രാന്തരായി ഓടി .സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി .തുടർന്ന് തീ ആളിപ്പടുന്ന് 2 തവണ വൻ സ്ഫോടനം ഉണ്ടായി
     വെസ്റ്റ് കൺസ്ട്രക്ഷൻ സൈറ്റ് എഞ്ചിനീയർ മനു വിവരം നൽകിയത് അനുസരിച്ച് പേരാവൂർ അഗ്നിശമന സ്ഥലത്തെത്തി .തീ ആളിപ്പടർന്ന് കുഴൽക്കിണർ ഡിഗ് ഗിങ്ങ് എഞ്ചിന്റെ ഭൂരിഭാഗവും കത്തി തീ ഡീസൽ ടാങ്കിനടുത്തേക്ക് വ്യാപിക്കുകയായിരുന്നു .തുടർന്ന് ഇരിട്ടി അഗ്നിശമന സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തി .ഓയിലും ഡീസലും ചേർന്ന് കത്തി വൻ അപകട സാധ്യത മുൻനിർത്തി അഗ്നിശമന സേന ഫോം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി .
       കുഴൽക്കിണർ ഡിഗ്ഗിങ്ങ് എഞ്ചിന്റെ പ്രവർത്തനത്തിന് നിഷ്കർഷിച്ച അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുഴൽക്കിണർ നിർമാണം നടക്കുന്നത് .ഒരു തരത്തിലുള്ള സുരക്ഷാ പരിശീലനങ്ങളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു .തമിഴ്നാട്ടിലെ ശ്രീബാലാജി ബോർവെൽ സിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോർവെൽ എഞ്ചിൻ.
             അഗ്നിശമന സേനാംഗങ്ങളായ പ്രദീപൻ പുത്തലത്ത് ,ഫിലിപ്പ് മാത്യു, ജോർജ് ,ജോൺസൺ വി.കെ ,കെ.ഷിജു ,പി കെ രാജേഷ് അനീഷ് മാത്യു ,നവേദ്, അനീഷ് പലവില , പി.കെ പ്രഭാകരൻ ,രമേഷ് ആലച്ചേരി ,ജോജോ എം എ എന്നിവർ ചേർന്ന് തീ അണച്ചു