കൂത്തുപറമ്ബ്: കൂത്തുപറമ്ബ് നഗരസഭയുടെ നേതൃത്വത്തില്‍ വലിയവെളിച്ചം ശാന്തിവനം പൊതുശ്മശാനത്തില്‍ ഒരുക്കിയ വാതക ശ്മശാനം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ അധ്യക്ഷതവഹിച്ചു. എന്‍.പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എം.പി.മറിയംബീവി, കെ.വി.രജീഷ്, കെ.തങ്കമണി, വി.രാമകൃഷ്ണന്‍, കെ.അജിത, പി.പ്രമോദ്‌കുമാര്‍, ടി.നിഷ, ഒ.പ്രസൂണ്‍, വി.ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
81 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ വാതക ശ്മശാനം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ശ്മശാനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു മൃതദേഹം സംസ്കരിക്കാനുള്ള ഫര്‍ണസാണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഒരേസമയത്ത് രണ്ട് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കഴിയുംവിധം ഒരു ഫര്‍ണസ് കൂടി സ്ഥാപിക്കും.

0 Comments