വയനാട് വന്യജീവി സങ്കേതത്തിലെ മണ്ണുണ്ടി വനത്തില്‍ മൂന്നുമാസം പ്രായമുള്ള കൊമ്പനാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചില്‍ മണ്ണുണ്ടി വനത്തില്‍ മൂന്നുമാസം പ്രായമുള്ള കൊമ്പനാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ ആനകൂട്ടം നിലയുറപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാച്ചര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ദേഹമാസകലം മുറിവുകളോടെ ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടാന കൂട്ടത്തെ തുരത്തിയശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കാട്ടിക്കുളം ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ എന്‍. ജവഹറിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കടവുയുടെ ആക്രമണത്തില്‍ മുറിവേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. തോൽപ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.സുനില്‍, ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. കുഞ്ഞിരാമന്‍, ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. വിജീഷ്, കെ.കെ. റോയ്, പി. നന്ദന്‍, എ. ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments