ചീരാറ്റയില്‍ നടന്ന ചടങ്ങിനിടെ എസ്.ഐ. നസീമ മോതിരം ഊരിനല്‍കിയപ്പോള്‍.
ചെറുവാഞ്ചേരി:മദ്രസയുടെ ശിലാസ്ഥാപനച്ചടങ്ങിനിടെ വനിതാ എസ്.ഐ. തന്റെ മോതിരം ഊരിനൽകി സമൂഹമാധ്യമങ്ങളിൽ താരമായി.


ചീരാറ്റ കുഞ്ഞിപ്പള്ളി മിസ്ബാഹുൽ ഹുദാ മദ്രസയുടെ നേതൃത്വത്തിൽ നടക്കുന്ന ഹുബ്ബുറസൂൽ പരിപാടിക്കിടയിൽ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണവം പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. നസീമയാണ് സ്റ്റേജിലെത്തി തന്റെ കൈയിലെ മോതിരം ഊരി നൽകിയത്.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് മദ്രസയുടെ ശിലയിടൽ നടത്തിയത്. സംഭവം സാദിഖ് അലി ശിഹാബ് തങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ അത് വൈറലായി.