ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍; കൂടിക്കാഴ്ച 22 ന്
കണ്ണൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (ബൈ ട്രാന്‍സ്ഫര്‍-268/2018), (എന്‍ സി എ-എല്‍ സി/എ ഐ - 179/2018) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ 22 ന് പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ(പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ചത്), ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700482.


0 Comments