സ്‌കൂള്‍ കായികോത്സവം: ചാമ്ബ്യന്മാരായ പാലക്കാട് ടീമിനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ചാമ്ബ്യന്മാരായ പാലക്കാട് ടീമിനെ അഭിനന്ദിച്ച് കായിക മന്ത്രി ഇ പി ജയരാജന്‍. 201 പോയിന്റ് സ്വന്തമാക്കിയാണ് പാലക്കാട് ജില്ല ഓവറോള്‍ ചാമ്ബ്യന്‍ഷിപ്പ് നേടിയത്. 157 പോയിന്റുകളുമായി എറണാകുളം രണ്ടാമതെത്തി. കോഴിക്കോടാണ് മൂന്നാമത്.
എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മേധാവിത്തം ഉറപ്പിക്കുന്നതാണ് മേളയിലുടനീളം കണ്ടത്. കല്ലടി, ബി.ഇ.എം സ്‌കൂളുകളുടെ പ്രകടനം കിരീടനേട്ടത്തില്‍ പാലക്കാടിന് തുണയായി. 1500 മീറ്ററിലും ഹര്‍ഡില്‍സിലും ദീര്‍ഘദൂര ഇനങ്ങളിലും റിലേയിലും പാലക്കാട് മികവ് കാണിച്ചു. സ്‌കൂളുകളില്‍ 62 പോയിന്‍റുകളോടെ എറണാകുളം ജില്ലയില്‍നിന്നുള്ള മാര്‍ ബേസില്‍ ഒന്നാമതെത്തി. 58 പോയിന്‍റുകളോടെ പാലക്കാട്ടെ കല്ലടി സ്കൂള്‍ രണ്ടാമതും.


0 Comments