ശിശുദിനം വർണാഭമാക്കി കരിക്കോട്ടക്കരി യു.പി.സ്കൂൾ :
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ശിശുദിനാഘോഷം അയ്യങ്കുന്ന്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ആന്റണി പുന്നൂർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ്, സ്കൂൾ അസി. മാനേജർ റവ.ഫാ.തോമസ് പന്തലാനിക്കൽ , സ്കൂൾ ഹെഡ് മാസ്റ്റർ സോജൻ വർഗീസ്, കുമാരി മെറിൻ സി ജോ എന്നിവർ സംസാരിച്ചു. വിവിധ നവോത്ഥാന നായകരുടേയും നൂറുകണക്കിന് ചാച്ചാജിമാരുടേയും നേതൃത്വത്തിൽ ചെണ്ടമേളവും ബാന്റുമേളവുമായി കരിക്കോട്ടക്കരി ടൗണിലേക്ക്  നടത്തിയ റാലി  കരിക്കോട്ടക്കരി പോലീസ് സബ് ഇൻസ്പെക്ടർ  ശിവൻ ചോടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.  ജെസ്സി ആന്റണി, ജോസ്‌ലിൻ ജോസ്, ജോഷി സെബാസ്റ്റ്യൻ, ജൂബിലിൻ കെ. ബാബു തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഏറ്റവും മികച്ച നവോത്ഥാന നായകർക്കും  ചാച്ചാജിക്കുമുള്ള സമ്മാന വിതരണം സ്കൂൾ ഹെഡ് മാസ്റ്റർ  സോജൻ വർഗീസ് നിർവ്വഹിച്ചു. പി.ടി.എ നേതൃത്വത്തിൽ തയ്യാറാക്കിയ പായസ വിതരണവും നടന്നു.