കൊച്ചി: കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു സമരം. സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കും.
18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ ഉത്തരവ് നിലനില്‍ക്കെയാണ് തദ്ദേശ സ്വയംഭരണ ചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ജിഎസ്ടിയും സര്‍വീസ് ചാര്‍ജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവ് വന്നതോടെ 130 രൂപയായി. സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാന്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.


0 Comments