ക്വാളിറ്റി മോണിറ്ററിംഗ് സെല്‍: അപേക്ഷ ക്ഷണിച്ചു.


ജില്ലയില്‍  മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് പ്രകാരം ഏറ്റെടുക്കുന്ന  പ്രവൃത്തികളുടെ നിര്‍വ്വഹണം പരിശോധിക്കുന്നതിനായി രൂപീകരിക്കുന്ന ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ സിവില്‍/ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികകളില്‍ നിന്നോ വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍.  അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്.   ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വെള്ളക്കടലാസ്സില്‍  തയ്യാറാക്കിയ അപേക്ഷകള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്  ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നവംബര്‍ 30 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ലഭിക്കണം. 
ഫോണ്‍: 9447287542, 1800 425 0143.