ആലപ്പുഴ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയെ വയനാട്ടിലും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ എം. അഞ്ജനയെ ആലപ്പുഴയിലും കലക്ടര്‍മാരായി നിയമിച്ചു. നേരത്തെ വയനാട്ടിലേക്ക് മാറ്റിയ കൊല്ലം കലക്ടര്‍ അബ്ദുല്‍നാസര്‍ അവിടെത്തന്നെ തുടരും.
വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിച്ചിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയായി ആനന്ദ് സിംഗിനെയും എം.ജി. രാജമാണിക്യത്തെ കെ.എസ്.ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്) ഡയറക്ടറായും നിയമിച്ചു.

0 Comments