സിപിഎം പോലീസ് രാജിനെ ചെറുത്തു തോല്പിക്കുക;- ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമം നടത്തി
കക്കോടി: വാളയാർ, വ്യാജ ഏറ്റുമുട്ടൽ,അന്യനായമായി യു. എ. പി.എ. ചുമത്തൽ;-സി.പി.എം. പിന്തുണയോടെയുള്ള പിണറായിയുടെ പോലീസ് രാജിനെതിരെ വിദ്യാർഥി-യുവജന രോഷം.ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം എം.എ ഖയ്യൂം ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന ആർ.എസ്.എസ് ന്റെ നയങ്ങൾ നടപ്പിലാക്കുക മാത്രമാണ് പിണറായി നേതൃത്വം നൽകുന്ന കേരളാ പോലീസ് സംസ്ഥാനത്ത് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രറ്റെണിറ്റി ജില്ലാ കമ്മറ്റി അംഗം അസ്‌ലഹ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. അന്യായമായി യു.എ.പി.എ ചുമത്തി ജയിലികപ്പെട്ട അലനും ത്വാഹയും ചെയ്ത നിയമാവുരുദ്ധ പ്രവർത്തണമെന്താണെന്ന് വെളിപ്പെടുത്താൻ ആഭ്യന്തരം കയ്യാളുന്ന പിണറായി ബാധ്യസ്ഥനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലം കൺവീനർ അമീർ അലി കാക്കൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം എക്സിക്യൂട്ടീവ് അംഗം അജ്മൽ കക്കോടി നന്ദി പറഞ്ഞു. മിൻഹാജ് അസ്‌ലം, ഷഫാഖ് കക്കോടി, മിൻഹാജ് ചെറുവറ്റ, ഷിയാസുദ്ധീൻ ഇബ്നു ഹംസ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
0 Comments