തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയില്‍  അങ്കണവാടി വര്‍ക്കര്‍മാരുടെ ഒഴിവിലേക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യാണ് യോഗ്യത.  എസ് സി/എസ് ടി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും അപേക്ഷിക്കാം.  പ്രായം 2019 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 46 തികയാത്തവരുമായിരിക്കണം.  എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് അനുവദിക്കും.  താല്‍ക്കാലികമായി സേവനമനുഷ്ഠിച്ചവര്‍ക്ക് സേവനകാലയളവ് കണക്കാക്കി മൂന്ന് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.  അപേക്ഷ ഡിസംബര്‍ 31  വരെ ശിശുവികസന പദ്ധതി ഓഫീസര്‍, മുനിസിപ്പല്‍ ടി ബി കോംപ്ലക്‌സ്, എം ജി റോഡ്, തലശ്ശേരി 670101 എന്ന വിലാസത്തില്‍ സ്വീകരിക്കും.  ഫോണ്‍: 0490 2344488.