സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിക്ക് (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍)ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപ വായ്പ അനുവദിക്കും.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്.  അപേക്ഷിക്കുന്നവര്‍ക്ക്  ലൈസന്‍സുണ്ടായിരിക്കണം.   അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും 0497 2705036.   എന്ന നമ്പറില്‍ ബന്ധപ്പെടണം.