ക്ലീൻ ബാവലി ഗ്രീൻ മലയോരം പദ്ധതിയുടെ ഭാഗമായി ജനുവരി മാസം പതിനൊന്നിന് നടക്കുന്ന കൊട്ടിയൂർ പഞ്ചായത്തിലെ ചെകുത്താൻ തോടുമുതൽ മുഴക്കുന്ന് പഞ്ചായത്തിലെ പാലപുഴവരെ ബാവലിപ്പുഴ മാലിന്യമുക്തമാക്കാൻ മലയോര ജനത ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പുഴയെ കുറിച്ച് പഠിക്കുന്നതിനായി എല്ലാ പഞ്ചായത്തിലും പുഴനടത്തം സംഘടിപ്പിക്കുന്നു. കേളകം പഞ്ചായത്ത് തല പുഴനടത്തം ഇന്ന് രാവിലെ ഒൻപതു മണിക്ക് ഇരട്ടതോടുനിന്നും ആരംഭിച്ചു കണിച്ചാർ പാലത്തിൽ അവസാനിക്കും പഞ്ചായത്തിലെ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് കേളകം പഞ്ചായത്ത്തല സംഘാടക സമിതി ആവശ്യപ്പെട്ടു. ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ബാവലിപുഴയെ സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിക്കണമെന്നും സംഘാടക സമിതി ചെയർമാൻ ജോർജ്ജ് കുട്ടി വാളുവെട്ടിക്കൽ കൺവീനർ ധനേഷ് സി വി എന്നിവർ പറഞ്ഞു