പേരാവൂര്‍:കൊട്ടിയൂര്‍ എന്‍.എസ്.എസ്.കെ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഗ്‌നിശമന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.ഉണ്ണികൃഷ്ണന്‍, പ്രദീപന്‍ പുത്തലത്ത് ,കെ.ഷിജു, ജിതിന്‍ ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അധ്യാപകരായ പവിത്രന്‍, എം.ദേവരാജ്, ടി.ഡി. ബീന എന്നിവര്‍ക്കൊപ്പമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഫയര്‍സ്റ്റേഷനില്‍ എത്തിയത്.
0 Comments