സംസ്ഥാനതല ശാസ്ത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണ മാതൃകകള്‍ എന്ന വിഷയത്തില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ കോളേജ് അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ ശാസ്ത്ര പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു. പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്ത് പ്രബന്ധ രചയിതാവിനെകുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ കവറിങ്ങ് ലെറ്റര്‍ ഉള്‍പ്പെടെ ഡിസംബര്‍ 15 ന് മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവന്‍ ഗാര്‍ഡന്‍, കവടിയാര്‍, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9447978921.
0 Comments