കാട്ടുപന്നിയുടെ മാംസം ഭക്ഷ്യ വസ്തുവായി പ്രഖ്യാപിക്കണം വനത്തിൽ നിന്നും നാട്ടിലിറങ്ങി കർഷകരുടെ നാണ്യ വിളകളും കിഴങ്ങു വർഗങ്ങളും നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടാൻ കർഷകരെ അനുവദിക്കണമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കാട്ടുപന്നിയു ടെ മാംസം ഭക്ഷ്യ വസ്തുവായി പ്രഖ്യാപിക്കണമെന്നും കേരള കോൺഗ്രസ് ജേക്കബ് ആറളം മണ്ഡലം കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കൽ അദ്ധ്യക്ഷം വഹിച്ചു പാർട്ടിയുടെ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ കെ എ ഫിലിപ്പ് ഉൽഘാടനം ചെയ്തു തോമസ് തയ്യിൽ ജോർജ തോമസ് വൽസൻ അത്തിക്കൽ ബാബു പുളിയൻ മാക്കൽ ടോമി ആക്കൽ ദേവസ്യ കല്ലൻ മാരി . ജോസ് പുറപ്പുഴ .പി ഡി വർഗീസ് . അബ്രാഹം പാറയിൽ . എന്നിവർ സംസാരിച്ചു.