കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നടന്നു. പരിസ്ഥിതി സൗഹാർദപരമായ ഊർജ ഉപഭോഗത്തെക്കുറിച്ചും എൽ ഇ ഡിയുടെ പ്രാധാന്യത്തെക്കുറിച്ചും തലശ്ശേരി വിദ്യാഭ്യാസ ജില്ല സ്മാർട്ട്‌ എനർജി കോർഡിനേറ്റർ സലാം സർ ക്ലാസ്സ്‌ എടുത്തു . വിദ്യാർത്ഥികളും അധ്യാപകരും എൽ ഇ ഡി നിർമാണപരിശീലനം നേടി  . ഹെഡ് മാസ്റ്റർ ടി ടി സണ്ണി, ഷിൻസി തോമസ്, ബിജു പി ടി എന്നിവർ സംസാരിച്ചു