തെരുവുനായയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരുക്ക്

കൂ​ത്തുപ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മണത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു . കൈ​തേ​രി പാ​ലം, പ​ന്ത്ര​ണ്ടാം മൈ​ല്‍, പ​തി​നൊ​ന്നാം മൈ​ല്‍, ആ​മ്ബി​ലാ​ട്, ആ​റ​ങ്ങാ​ട്ടേ​രി, കീരാ​ച്ചി, കോ​യി​ലോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാണ് സം​ഭ​വം. കൈ​തേ​രി പ​തി​നൊ​ന്നാം മൈ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​ഷ, സ​രോ​ജി​നി, ശ്രീ​മ​തി, പ​ന്ത്ര​ണ്ടാം മൈ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സൈ​ന​ബ, രാ​മ​ച​ന്ദ്ര​ന്‍ , കോ​യി​ലോ​ട്ടെ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി അ​ഥി​നാ​ന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത് . പരുക്കേറ്റവരെ ത​ല​ശേ​രി ജ​ന​റ​ലാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.