കിൻഫ്രയുടെ നേതൃത്വത്തിൽ വ്യവസായ പാർക്കിനുവേണ്ടി ഭൂമി ഏറ്റെടുക്കലിന്റെ ഭാഗായി തിങ്കളാഴ്ച മൊകേരി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിച്ചു. സംഘർഷമൊഴിവാക്കാൻ പോലീസ് സ്ഥലത്തുണ്ടായിരുന്നു.
ഹിയറിങ് നടന്ന ഗ്രാമപ്പഞ്ചായത്ത് ഹാളിലേക്ക് പദ്ധതിക്കെതിരേ സേവ് നവോദയ സേവ് ലൈഫ് കർമസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്ന മാർച്ച് നടന്നു. ചെണ്ടയാട് കുനുമ്മൽ കനാൽ പരിസരത്തുനിന്നാണ് മാർച്ച് തുടങ്ങിയത്. സ്ത്രീകളുൾപ്പെടെ പങ്കെടുത്തു. മാർച്ചിന് കൺവീനർ അഡ്വ. വി.അനിൽകുമാർ, ടി.പ്രമോദ്, എളയാടത്തിൽ കുഞ്ഞിരാമൻ, എ.പി.രാജു, വി.അശോകൻ, വയലാണ്ടി ഭാസ്കരൻ, സുദീഷ് പാലയുള്ളപറമ്പ്, പയ്യത്തിൽ രാഘവൻ, കെ.ടി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഹിയറിങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വിമല ഉദ്ഘാടനം ചെയ്തു. രാജഗിരി ഔട്ടറീച്ച് പ്രോജക്ട് ഡയറക്ടർ മീന കുരുവിള ആമുഖഭാഷണം നടത്തി. ജില്ലാപ്പഞ്ചായത്തംഗം കെ.പി.ചന്ദ്രൻ, കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രിഡന്റ് കരുവാങ്കണ്ടി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ.കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. കിൻഫ്രയിൽനിന്നുള്ള കെ.വി.ഗംഗാധരൻ, കിൻഫ്ര മാനേജർ പി.മുരളീധരൻ, മൊകേരി വില്ലേജ് ഓഫീസർ എ.കെ.സന്ദീപ്, തലശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ (എൽ.എ.) കെ.പി.രമേശൻ എന്നിവർ ജനങ്ങളുടെ സംശയങ്ങൾക്കും പരാതികൾക്കും മറുപടി നൽകി. മരിയ ടെൻസി കരട് റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ബിജു സ്വാഗതവും മിഥുൻ മാത്യു നന്ദിയും പറഞ്ഞു.
ജനകീയ സമരസമിതിക്കാർ പറയുന്നത്
കുന്ന് കേന്ദ്രീകരിച്ച് വ്യവസായ പാർക്ക് വരുമ്പോൾ 150-ൽപ്പരം വീടുകൾ നഷ്ടപ്പെടാനിടയുണ്ട്. 300 ആളുകളുടെ ഭൂമി ഏറ്റെടുക്കേണ്ടിവരും. 169 ഏക്കർ ഭൂമി കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതിലോല പ്രദേശമാണ്. വലിയൊരു പ്രദേശത്തിന്റെ കുടിവെള്ളസംഭരണിയാണ് നവോദയക്കുന്ന്. വ്യവസായപാർക്കിൽനിന്നുള്ള മാലിന്യപ്രശ്നം കാരണം ജവാഹർ നവോദയയിലെ വിദ്യാർഥികൾക്ക് വിട്ടുപോകേണ്ടിവരും -പ്രതിഷേധക്കാർ പറഞ്ഞു.
506 ഏക്കറോളം ഏറ്റെടു

0 Comments