തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നു. ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം. നിക്ഷേപസമാഹരണം ലക്ഷ്യമിട്ടാണ് യാത്ര.

ഈ മാസം 24 മുതല്‍ അടുത്തമാസം നാലു വരെയാണ് വിദേശ സന്ദര്‍ശനം. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. വി കെ രാമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ട്.

നവകേരള നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിക്ക് കര്‍ശന ഉപാധികളോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയത്.