ഇരിട്ടി : കീഴൂർ കുന്നിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് . ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.
ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചെങ്കൽ കയറ്റിയ മിനിലോറിയും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രികരായ ഉളിക്കൽ സ്വദേശികളായ ശ്രീജ (35 ) ഇഷാൻ (5) അദ്വൈത് (7) ഗൂഡല്ലൂർ സ്വദേശിനി സരസ്വതി (58) എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചെങ്കൽ ഉൾപ്പെടെ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.