ചുങ്കക്കുന്ന് :ഉത്തരമേഖല കർഷക പ്രക്ഷോഭം ചുങ്കക്കുന്ന് മേഖല സംഘാടക സമതി രൂപികരിച്ചു. തലശ്ശേരി അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ.മാത്യു ആശാരിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചുങ്കക്കുന്ന് ഫോറോന വികാരി ഫാ. വിൻസെന്റ് കളപ്പുരയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. തലശ്ശേരി അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി . ഫാ. ബാബു മാപ്ലാശ്ശേരി, എൻ എസ് എസ് സംസ്ഥാന കൗൺസിൽ അംഗം വി. ആർ ഗിരീഷ് , എസ്എൻഡിപി യുണിയൻ കൗൺസിൽ അംഗം ടി വി. അപ്പു, കൊട്ടിയൂർ വികസന സമതി സെക്രട്ടറി ജിൽസ് എം മേക്കൽ, പി.എസ് മോഹനൻ, എ കെ സി സി ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ജോയി തെക്കേമല, തുടങ്ങിയവർ സംസാരിച്ചു. ഫാ. ബിജു ഉറുമ്പിൽ, ഫാ.സുനിൽ മoത്തിൽ, സന്തോഷ് പ്ലാക്കാട്ട് തുടങ്ങിയവർ നേതൃത്വം നല്കി.

0 Comments