കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്
മടിക്കെ കാണിച്ചിറയിൽ ലോഡുമായി വന്ന
ലോറി തലകീഴായി മറിഞ്ഞു. റോഡിൽ
നിന്നും നിയന്ത്രണം വിട്ട ലോറി താഴെ വീടിന്
സമീപത്തായി മണ്ണ് തിട്ടയിൽ തട്ടി
നിന്നതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തിൽ വീട് ഭാഗീകമായി തകർന്നു.
ഇന്നലെ രാത്രിയിലാണ് സംഭവം. മീൻ വളം
കൊണ്ടുപോകുന്ന ലോറിയാണ്
അപകടത്തിൽപ്പെട്ടത്.