ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമില്‍ നടപ്പാക്കിയ പൗരത്വ രജിസ്റ്ററിന് സമാനമായ സംവിധാനമാണ് നടപ്പാക്കുക. ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഈ നടപടിയെ ഭയക്കേണ്ടതില്ല. എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്രിയ മാത്രമാണിതെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. അസമില്‍ സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപ്പാക്കിയത്. രാജ്യവ്യാപകമായി പൗരത്വപട്ടിക നടപ്പാക്കുമ്പോള്‍ അസമില്‍ വീണ്ടും ഇത് നടപ്പാക്കും. ഒരു മതവിഭാഗക്കാരും ആശങ്കപ്പെടേണ്ടതില്ലെന്ന് അദേഹം വ്യക്തമാക്കി.


0 Comments