മലബാർ റെയില്‍വേ വികസനം ; എം.കെ രാഘവന്‍ എം.പി റെയില്‍വേ സഹമന്ത്രിയെ കണ്ടു.



ന്യൂഡല്‍ഹി: മലബാറിന്‍റെ വിവിധ റെയില്‍വേ വികസന വിഷയങ്ങളിലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി റെയില്‍വേ സഹമന്ത്രി സുരേഷ് അങ്ങാടിയെയും, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍ ലാന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി വൈസ് ചെയര്‍മാന്‍ വേദ് പ്രകാശ് ദുദേജയെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പാലക്കാട് ഡിവിഷന്‍റെ വിവിധ ആവശ്യങ്ങളോടൊപ്പം, ഡിവിഷനിലെ ഒരേ ഒരു A 1 കാറ്റഗറിയില്‍പ്പെടുന്ന സ്റ്റേഷനായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍റെ വികസന വിഷയങ്ങളും ചര്‍ച്ച ചെയ്തു.