സംസ്ഥാനത്ത് പഠനം നിര്‍ത്തിയവരും സ്‌കൂളുകളില്‍ ചേരാത്തവരുമായ 4002 കുട്ടികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ പഠനം ഇടയ്ക്ക് വച്ച് നിര്‍ത്തിയവരും സ്‌കൂളുകളില്‍ ചേരാത്ത വരുമായ 4002 കുട്ടികളുണ്ടെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇടയ്ക്ക് പഠനം നിര്‍ത്തിയവരെയും സ്‌കൂളുകള്‍ ചേരാത്തവരെയും വിദ്യാലയങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഔട്ട് ഓഫ് സ്‌കൂള്‍ പദ്ധതി പ്രകാരം 3083 കുട്ടികളെ ഈ അദ്ധ്യയന വര്‍ഷം സ്‌കൂളുകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ പഠനം നിര്‍ത്തിയ 1232 കുട്ടികളില്‍ 1179 കുട്ടികളെ മടക്കി കൊണ്ടുവരാന്‍ സാധിച്ചു. ഇടുക്കിയില്‍ 1191 കുട്ടികളില്‍ 988 പേരെയും എറണാകുളത്ത് 1032 കുട്ടികളില്‍ 878 പേരെയും ഔട്ട് ഓഫ് സ്‌കൂള്‍ പദ്ധതി പ്രകാരം മടക്കിക്കൊണ്ടുവരാന്‍ സാധിച്ചതായി മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളുകളില്‍ 38 പ്രിന്‍സിപ്പല്‍ തസ്തിക ഒഴിവുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.


0 Comments