കെഎസ് യു പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടത്തി.
നിയമസഭാ മാർച്ചിനിടെ പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം എൽ എ യേയും കെഎസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്തിനെയും മർദിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കെഎസ് യു പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ഫെബിൻ ജോസ്, നിധിൻ നടുവനാട്, ടെൽബിൻ പാമ്പയ്ക്കൽ, അഞ്ചുൽ, ആൽബിൻ പുതുശ്ശേരി, ക്രിസ്റ്റി ജോസഫ്, വിവേക് രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments