മഴമറകൃഷിയുടെനടീല്‍ ഉദ്ഘാടനം നിർവ്വവിച്ചു




കേളകം:  മുട്ടുമാറ്റിയിലെ വടക്കേപറമ്പില്‍ സ്‌കറിയയുടെ കൃഷിയിടത്തില്‍ നിര്‍മ്മിച്ച മഴമറകൃഷിയുടെനടീല്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജോയി വെട്ടുപറമ്പില്‍ നിര്‍വഹിച്ചു. കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച സംരംത്തിന് ചിലവായത്  72000 രൂപയാണ്. ജോയി ചേന്നാട്ട് അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസര്‍ ജേക്കബ് ഷമോണ്‍,കൃഷി അസിസ്റ്റന്റ് മാരായ നീതു ,രാജേഷ്, ജോര്‍ജ് കുട്ടി കുപ്പക്കാട്ട്,ബിജോ വടക്കേപറമ്പില്‍ ഷഅനു ചക്കിമംഗലം,ടിന്റു കൈനിക്കര,അഞ്ചു വി എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പയര്‍,പാവല്‍,കാബേജ്,തുടങ്ങിയവയാണ് കൃഷിയിൽ ഉൾപ്പെടുന്നു.