സ്വർണ വില കുറഞ്ഞു



 സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.

28,320 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.