നന്മയുടെ മനസുമായി കേളകം കണിച്ചാർ ജീസസ് ബാലഭവനിലെ കുഞ്ഞുങ്ങളും സിസ്റ്ററമ്മയും
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ കുപ്പാടിത്തറ വില്ലേജില്‍ താളിപ്പാറയിലുള്ള സ്റ്റീഫന്‍, സുമതി ദമ്പതികളുടെ മൂന്ന് പെണ്‍മക്കളും ജന്മനാ കാഴ്ച്ച ഇല്ലാത്തവരും പലതരത്തിലുള്ള വൈകല്യമുള്ളവരുമാണ്. സ്വന്തമായി വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത ഈ കുടുംബത്തിന് നന്മയുടെ മനസുമായി കേളകം കണിച്ചാർ ജീസസ് ബാലഭവനിലെ ഒൻമ്പതോളം കുഞ്ഞുങ്ങള്‍ ഒരു ദിവസം ഈ കുടുബത്തോടൊപ്പം സന്തോഷം പങ്കു വെക്കാനെത്തി. കുടുംബത്തിനൊപ്പം ഒരുമിച്ചു ഭക്ഷണവും കഴിച്ചു ഭക്ഷ്യകിറ്റുകളും നല്‍കി.തങ്ങളാല്‍ കഴിയുന്നത് പോലെ സ്വരൂപിച്ച പതിനായിരം രൂപയും നല്‍കിയാണ് ഈ കുരുന്നുകള്‍ മടങ്ങിയത്.
കേളകം കണിച്ചാർ ബാലഭവനിലേക്ക് മറ്റുള്ളവര്‍ സഹായിക്കുന്ന ചെറിയ തുകകള്‍ കൂട്ടിവെച്ചും ഓരോ ദിവസം കഴിക്കുന്ന ഭക്ഷണങ്ങള്‍ ക്രമീകരിച്ചു അതില്‍ ഒരു പങ്കു മാറ്റി വെച്ചുമാണ് ഈ കുരുന്നുകള്‍ സഹായം എത്തിച്ചു നല്‍കിയത്.പടിഞ്ഞാറത്തറ ജനമൈത്രി പോലീസിന്റെ സഹായത്തോടെ സിസ്റ്റര്‍ വിമല,സോഷ്യല്‍ വര്‍ക്കറായ ലിനറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പടിഞ്ഞാറത്തറയില്‍ എത്തിയത്.


0 Comments