കേളകം മൂർച്ചിലക്കാട്ട്മഹാദേവി ക്ഷേത്രം,'ലക്ഷം ദീപം സമർപ്പണം -ഉൽഘാടനം - ഡിസംബർ - ഒന്നിന്
കേളകം:വിഷു സംക്രാന്തിയോടനുബന്ധിച്ചു ശ്രീ മൂർച്ചിലക്കാട്ട്
മഹാദേവി ക്ഷേത്ര സന്നിധിയിൽ നടത്തുന്ന ലക്ഷം
ദീപം സമർപ്പണ വഴിപാടു കൂപ്പണുകളുടെ ആദ്യ
വിൽപ്പന 2019 ഡിസംബർ 1 ഞായറാഴ്ച രാവിലെ
10.30 ന് ക്ഷേത്ര സന്നിധിയിൽ സുപ്രസിദ്ധ
ചലചിത്ര പിന്നണി ഗായിക ശ്രീമതി ഗായത്രി
നിർവ്വഹിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
മറ്റു പ്രശസ്ത വ്യക്തികൾ പങ്കെടുക്കുന്ന
ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ
തിട്ടയിൽ ബാലൻ നായർ ആദ്യ കൂപ്പണുകൾ
ഏറ്റുവാങ്ങും. പരിപാടി എസ്.എൻ.ഡി.പി.യോഗം അസിസ്റ്റൻറ് സിക്രട്ടറി എം.ആർ.ഷാജി ഉൽഘാടനം നടത്തും.
ക്ഷേത്രം
ക്ഷേത്രം പ്രസിഡണ്ട് ഹരീന്ദ്രൻ ആലപ്പാട്ട്, ലക്ഷം ദീപസമർപ്പണ കമ്മറ്റി ചെയർമാൻ വി.ആർ.ഗിരീഷ് ,കൺവീനർ സുരേന്ദ്രൻ മനയപ്പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


0 Comments