മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയില്‍
കൂത്തുപറമ്ബ്: മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍ . ഒരുഗ്രാം മീഥേന്‍ ഡയോക്സിയ മെറ്റാഫിനുമായി കാസര്‍ക്കോട് കളനാട് മേല്‍പറമ്ബില്‍ സുബൈദ് വില്ലയില്‍ മുഹമ്മദ് സുഹൈറി (23)നെയാണ് കൂത്തുപറമ്ബ് എക്സൈസ് സംഘം പിടികൂടിയത് .
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് ന്യൂമാഹി പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന . അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മെറ്റാഫിനിന് നല്ല വിലവരും . പ്രതി ഇതിനുമുന്‍പും മയക്കുമരുന്ന് കടത്തിയിരുന്നെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്സൈസ് സംഘം അറിയിച്ചു.


0 Comments