കൊട്ടിയൂരിൽ കൃഷിഭവനിലേക്ക് കിസാൻ കോൺഗ്രസ്  മാര്‍ച്ചും ധര്‍ണ്ണയും നടത്തി




കൊട്ടിയൂര്‍;ദേശീയ കിസാന്‍ കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പി ടി സഗുണന്‍ ഉദ്ഘാടനം ചെയ്തു.കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ വടക്കേല്‍ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് മാത്യുപറമ്പന്‍,നിയോജക മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ തുണ്ടത്തില്‍,കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍,വൈസ് പ്രസിഡന്റ് റോയി നമ്പുടാകം ,ഡി സി സി സെക്രട്ടറി പി സി രാമകൃഷ്ണന്‍,കിസാന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സി ഹരിദാസന്‍,ചന്ദ്രമോഹനന്‍,ജയറാം,ജോര്‍ജ് കൂട്ടുങ്കല്‍,പി സി തോമസ്,ജോണ്‍സണ്‍ വരിക്കാനി,ജോസഫ് പൂവക്കുളം തുടങ്ങിയവര്‍ സംസാരിച്ചു..