16 കാരിയെ പീഡിപ്പിച്ച 61 കാരന് അറസ്റ്റില്‍
കൂത്തുപറമ്ബ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അറസ്റ്റില്‍. കൈതേയിലെ ധര്‍മരാജനെ (61) യാണ് കൂത്തുപറമ്ബ് സിഐ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്. 2017 ഏപ്രില്‍ മാസമാണ് കേസിന് ആസ്പദമായ സംഭവം.
പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഇയാളുടെ ഉടമസ്ഥതയിലുള്ള മാനന്തേരി പന്ത്രണ്ടാം മൈലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രലോഭിപ്പിച്ച് പലതവണ പീഡനം ആവര്‍ത്തിച്ചതായും കുട്ടി മൊഴി നല്‍കിയിരുന്നു. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ സ്വദേശിയെയും പ്രണയം നടിച്ച് പീഡിപ്പിച്ച ശിവപുരം സ്വദേശിയായ യുവാവിനെയും സംഭവത്തിന് കൂട്ടുനിന്ന മറ്റൊരാളെയും കൂത്തുപറമ്ബ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ നടത്തിയ കൗണ്‍സലിംഗിലാണ് മറ്റ് ചിലരും തന്നെ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ധര്‍മരാജനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൂത്തുപറമ്ബ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്ബ് സിഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.


0 Comments