ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


മണിപ്പാറ : തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ മണിപ്പാറ കെസിവൈഎം, സെൻമേരിസ് ക്രെഡിറ്റ് യൂണിയൻ, മാതൃവേദി, വിന്സെന്റ ഡിപ്പോൾ സൊസൈറ്റി, സംഘടനകളുടെ നേതൃത്വത്തിൽ
ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മണിപ്പാറ സെന്റ്  മേരിസ് പാരിഷ് ഹാളിൽ  ടി എസ് എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബോബൻ റാത്തപ്പിള്ളി അദ്ധ്യക്ഷനായിരുന്നു.  ക്യാൻസർ സംബന്ധമായ രോഗ ലക്ഷണങ്ങളെ പറ്റിയും,  പ്രതിരോധിക്കാനുള്ള മാർഗങ്ങളെപ്പറ്റിയും ക്ലാസെടുത്തു