ഷുഹൈബ് വധം: സി.​ബി.​െഎ അന്വേഷിക്കേണ്ടെന്ന്​ വാദിക്കാന്‍ ചെലവ്​ 34 ലക്ഷം



തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഷു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം സി.​ബി.​ഐ അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് വാ​ദി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​ല​വാ​ക്കി​യ​ത് 34 ല​ക്ഷം രൂ​പ. ഷു​ഹൈ​ബി​​െന്‍റ പി​താ​വ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യെ എ​തി​ര്‍​ക്കാ​നാ​ണ് വി​ജ​യ് ഹ​ന്‍​സാ​രി​യ, അ​മ​രേ​ന്ദ്ര ശ​ര​ണ്‍ എ​ന്നീ അ​ഭി​ഭാ​ഷ​ക​രെ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന​ത്. വി​ജ​യ് ഹ​ന്‍​സാ​രി​യ​ക്ക്​ 12.20 ല​ക്ഷം രൂ​പ ന​ല്‍​കി.

അ​മ​രേ​ന്ദ്ര ശ​ര​ണി​ന് ഫീ​സാ​യി അ​നു​വ​ദി​ച്ച 22 ല​ക്ഷം രൂ​പ കൈ​മാ​റി​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ തു​ക ചെ​ല​വാ​ക്കി​യ കേ​സ് ഏ​തെ​ന്ന സ​ണ്ണി ജോ​സ​ഫി​​െന്‍റ ചോ​ദ്യ​ത്തി​ന്​ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​​​െന്‍റ പാ​ന​ലി​ന്​ പു​റ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​രെ അ​ഡ്വ. ജ​ന​റ​ലി​​െന്‍റ ശി​പാ​ര്‍​ശ​യോ​ടെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന​ത്​. കേ​സ്​ പ​രാ​മ​ര്‍​ശി​ക്കാ​തെ റി​ട്ട്​ പെ​റ്റീ​ഷ​​െന്‍റ ന​മ്ബ​ര്‍ മാ​ത്ര​മാ​ണ്​ മ​റു​പ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

വാ​ദി​ഭാ​ഗ​ത്തി​നൊ​പ്പം നി​ല്‍​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ പ്ര​തി​ഭാ​ഗം ചേ​ര്‍​ന്ന് നി​കു​തി​പ്പ​ണം കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.