അയോധ്യയില്‍ അര്‍ധ സൈനികരെ വിന്യസിക്കണമെന്ന് മുസ്ലിം സംഘടനകള്‍
ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ വിധി വരുന്നതിന് മുന്നോടിയായി തങ്ങളുടെ സുരക്ഷിതത്വത്തിനായി കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് അയോധ്യയിലെ മുസ്ലിംകള് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണ് അര്‍ധ സൈനിക വിന്യാസം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫൈസാബാദിലെ ജില്ല ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുസ്ലിംകളെ പ്രതിനിധാനംചെയ്ത സംഘടനാ പ്രതിനിധികള്‍ ഇൗ ആവശ്യമുന്നയിച്ചത്. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് ജില്ല ഭരണകൂടത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെങ്കിലും അര്‍ധസൈനികരുടെ വിന്യാസം മുസ്ലിം സമുദായത്തിന് നല്കുന്ന ഉറപ്പ് കൂടുതലായിരിക്കുമെന്ന് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് അയോധ്യ യൂനിറ്റ് ജനറല്‍ സെക്രട്ടറി ഹാഫിസ് ഇര്ഫാന് പറഞ്ഞു.
പൊലീസിനെ ഇതിനകം വിന്യസിച്ച പ്രദേശത്ത് അര്‍ധസൈനികരെയും വിന്യസിക്കുമെന്ന് ഫൈസാബാദ് എസ്.എസ്.പി ആഷിഷ് തിവാരി പറഞ്ഞു.


0 Comments