ഭവനരഹിതർക്ക് സ്നേഹഭവനങ്ങളൊരുക്കി നൽകി പേരാവൂർ ഇടവക.
പേരാവൂർ:തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മരണാർത്ഥം ഭവനരഹിതർക്കു പണിതു നൽകുന്ന ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം വികാരി ഫാ. തോമസ് കൊച്ചുകരോട്ട് നിർവ്വഹിച്ചു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലടി പുതുപ്പള്ളിൽ മാത്യുവിന് പേരാവൂർ ടൗണിൽ നരിതൂക്കിൽ ജ്വലറി നടത്തുന്ന നരിതൂക്കിൽ കുര്യാക്കോസും മകൻ ഷിനോജും സ്വന്തം നിലയിലാണ് ഭവനം നിർമ്മിച്ചു നൽകിയത്. ഇടവകയുടെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ വ്യക്തികൾ സംഭാവന നൽകിയ സ്ഥലങ്ങളിൽ ജാതി, മതഭേദമന്യേ ഏഴോളം വീടുകളാണ് ഇത്തരത്തിൽ നിർമ്മിക്കുന്നതിൽ ആദ്യത്തേതാണിത്. തലശ്ശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളിലായി ഈ പദ്ധതി പ്രകാരം ആയിരത്തോളം ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ടെന്നും ഇടവകജനത്തിന്റെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ മറ്റു ഭവനങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇടവക കോർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ അറിയിച്ചു.


0 Comments