ആറളം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2019



ആറളം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2019 പരിപാടിയുടെ ഉത്ഘാടനം ആറളം പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി നടുപറമ്പിൽ നിർവഹിച്ചു. നവംബർ 2 ന് കലാപരിപാടികളോടെ തുടക്കം കുറിക്കുന്ന കേരളോത്സവം  കായിക മത്സരങ്ങൾ തുടർ ദിവസങ്ങളിൽ നടത്തി നവംബർ 10ന് അവസാനിക്കും.. സമാപന സമ്മേളനം  നവംബർ 10ന് വീർപാട്  തപസ്യ ഗ്രൗണ്ടിൽ വെച്ച്  നടത്തും.

 ആറളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ത്രേസിയാമ്മ കൊങ്ങോല, റൈഹാനത്ത്. സുബി  മെമ്പർമാരായ ലില്ലി മുരിയങ്കരി,  സുമ ദിനേശൻ,  ഷാന്റി പഴയതോട്ടം, എം. കെ. ശശി, പഞ്ചായത്ത്‌ സെക്രട്ടറി റോബർട്ട്‌ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി  ഫ്രാൻസിസ്  എന്നിവർ പങ്കെടുത്തു സംസാരിച്ചു.