കുടുംബസംഗമവും നേതൃത്വശില്പശാലയും



പേരാവൂര്‍:കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ മേഖലാ കുടുംബസംഗമവും നേതൃത്വശില്പശാലയും പേരാവൂര്‍  ബ്ലോക്ക് പഞ്ചായത്ത്  ഹാളില്‍ വച്ച് നടന്നു .കേരളത്തിലെ നിര്‍മ്മാണ ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്തു നടത്തുന്നവരുടെ സംഘടനയായ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍  പേരാവൂര്‍ മേഖലയില്‍ 21 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരികയാണ്.   സംഘടനയുടെ പേരാവൂര്‍ മേഖല കുടുംബസംഗമവും നേതൃത്വശില്പശാലയുമാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നത്. മേഖല പ്രസിഡന്റ് മോഹനന്‍ നല്ലൂരിന്റെ അധ്യക്ഷതയില്‍ നടന്ന  കുടുംബ സംഗമം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജിജി ജോയി  മുഖ്യാതിഥിയായി.  സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എം എല്‍ എ അഡ്വ സണ്ണി ജോസഫും,ഉന്ത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയിയും നിര്‍വഹിച്ചു.റൈജു കടത്തനാടന്‍, പി കെ പ്രകാശന്‍,എ  വേണുഗോപാല്‍, ടി ദിനേശന്‍,കെ രഞ്ചിത്ത്, എം ഉത്തമന്‍,കെ പി ടോമി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു