സഹപാഠി ഐക്യം സിന്ദാബാദ്; അശോകന്‍ 'ക്ലാസില്‍' കേറി





ഗു​രു​വാ​യൂ​ര്‍: വി​വാ​ഹ വേ​ദി​യാ​ണെ​ന്ന​ത്​ മ​റ​ന്ന്​ സു​നി​ല്‍​കു​മാ​ര്‍ മു​ഷ്​​ടി​ചു​രു​ട്ടി വി​ളി​ച്ചു! സ​ഹ​പാ​ഠി ഐ​ക്യം, സി​ന്ദാ​ബാ​ദ്. ഏ​റ്റു​വി​ളി​ക്കാ​ന്‍ ചാ​വ​ക്കാ​ട് എം.​ആ​ര്‍.​ആ​ര്‍.​എം ഹൈ​സ്‌​കൂ​ളി​ലെ 1983-84 ബാ​ച്ചി​ലെ 'കു​ട്ടി​ക​ള്‍' മൊ​ത്തം ഉ​ണ്ടാ​യി​രു​ന്നു. 'കു​ട്ടി​യു​ടെ' ക​ല്യാ​ണം കൂ​ടാ​നെ​ത്തി​യ ദി​വാ​ക​ര​ന്‍ മാ​ഷും പ്ര​ഭാ​ക​ര​ന്‍ മാ​ഷും ഭ​വാ​നി ടീ​ച്ച​റും സു​ന്ദ​രി ടീ​ച്ച​റു​മൊ​ക്കെ അ​തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. ജീ​വി​ത​പ്രാ​രാ​ബ്​​ധ​ങ്ങ​ളി​ല്‍ വി​വാ​ഹം മ​റ​ന്നു പോ​യ അ​ശോ​ക​നെ സ​ഹ​പാ​ഠി​ക​ള്‍ ചേ​ര്‍​ന്ന് കു​ടും​ബ ജീ​വി​ത​ത്തി​​െന്‍റ ക്ലാ​സി​ല്‍ ക​യ​റ്റി​യ അ​പൂ​ര്‍​വ മു​ഹൂ​ര്‍​ത്തം അ​ങ്ങ​നെ അ​വി​സ്​​മ​ര​ണീ​യ​മാ​യി. വ​ധൂ​ഗൃ​ഹ​ത്തി​ല്‍ ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ മാ​ല​യെ​ടു​ത്ത് ന​ല്‍​കി​യ​ത് പ​ഴ​യ പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്‍.​ആ​ര്‍. ശോ​ഭ. ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ​സ്. സ​രി​ത​കു​മാ​രി സാ​ക്ഷി​യും.

അ​പൂ​ര്‍​വ വി​വാ​ഹ​ത്തി​ലെ നാ​യ​ക​ന്‍ അ​ശോ​ക​നും നാ​യി​ക അ​ജി​ത​ക്കും ആ​ശം​സ​ക​ള്‍ നേ​രാ​ന്‍ കെ.​വി. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ എം.​എ​ല്‍.​എ, ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എ​സ്. രേ​വ​തി, ന​ട​ന്‍ ജ​യ​രാ​ജ് വാ​ര്യ​ര്‍, അ​ശോ​ക​​െന്‍റ അ​യ​ല്‍​വാ​സി​യാ​യി​രു​ന്ന ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എ​ന്‍.​കെ. അ​ക്ബ​ര്‍, അ​ര്‍​ബ​ന്‍ ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ വി. ​വേ​ണു​ഗോ​പാ​ല്‍, പി. ​യ​തീ​ന്ദ്ര​ദാ​സ്, കെ.​പി. ഉ​ദ​യ​ന്‍ തു​ട​ങ്ങി നി​ര​വ​ധി പേ​രെ​ത്തി. ഖാ​ദ​റും വാ​ര്യ​രും ചേ​ര്‍​ന്ന് പാ​ട്ടു​ക​ള്‍ പാ​ടി​യ​പ്പോ​ള്‍ ബാ​ച്ചി​ലെ 'പെ​ണ്‍​കു​ട്ടി​ക​ളാ​യ' ഫെ​മി​ന, ഫൗ​സി​യ, ജ്യോ​തി, ല​ത, ഷൈ​ല​ജ, ബ​ല്‍​ക്കീ​സു​മൊ​ക്കെ കൈകൊട്ടും നൃ​ത്ത​ച്ചു​വ​ടുകളുമായി രംഗം കൊഴുപ്പിച്ചതോടെ സ​ദ​സ്സ്​​ ഇ​ള​കി മ​റി​ഞ്ഞു.

ഷൈ​ന്‍, അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, സു​നി​ല്‍, റ​ഷീ​ദ്, ബാ​ബു, ഷാ​ജി, റാ​ഫി, ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 'ആ​ണ്‍​കു​ട്ടി​ക​ള്‍' അ​തി​ഥി​ക​ളെ സ​ത്ക​രി​ക്കാ​ന്‍ ഓ​ടി​ന​ട​ന്നു. ജീ​വി​ത​ത്തി​​​െന്‍റ 'ഹാ​ഫ് സെ​ഞ്ച്വ​റി' തി​ക​ച്ച​വ​രു​ടെ ആ​ട്ട​വും പാ​ട്ടും കാ​ണാ​ന്‍ മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സ​ദ​സ്സും. ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി ഫോ​ണി​ലൂ​ടെ ആ​ശം​സ നേ​ര്‍​ന്നു. ത​ങ്ങ​ള്‍​ക്കെ​ല്ലാം കു​ടും​ബ ജീ​വി​ത​മാ​യി​ട്ടും അ​ശോ​ക​ന്‍ 'ബാ​ച്ച്‌​ല​ര്‍' ആ​യി തു​ട​രു​ന്ന​ത് ക​ണ്ടാ​ണ് മൂ​ന്ന് മാ​സം മു​മ്ബ് സ​ഹ​പാ​ഠി​ക്ക്​ വേ​ണ്ടി പെ​ണ്ണു​കാ​ണാ​നി​റ​ങ്ങി​യ​ത്.

ഗു​രു​വാ​യൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ശോ​ക​ന്‍ അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ രാ​ത്രി​കാ​ല കാ​വ​ല്‍​ക്കാ​ര​നു​മാ​ണ്. ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം ചെ​റു​ക്ക​നും പെ​ണ്ണി​നും സ​മ്മാ​നി​ച്ച​തും ക്ഷ​ണ​ക്ക​ത്തും വി​വാ​ഹ വി​രു​ന്നു​മെ​ല്ലാം ഒ​രു​ക്കി​യ​തും സ​ഹ​പാ​ഠി​ക​ള്‍ ത​ന്നെ.