കു​ടും​ബ​ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ചാ​ല്‍ മ​ദ്യ​ത്തി​ല്‍​നി​ന്നു ര​ക്ഷ​നേ​ടാം: ജി​ല്ലാ ക​ള​ക്ട​ര്‍



ത​ല​ശേ​രി: സ്നേ​ഹ​ത്തോ​ടു തീ​വ്ര​മാ​യ ആ​ഗ്ര​ഹ​മാ​ണ് മ​നു​ഷ്യ​നു​ള്ള​തെ​ന്നും സ്നേ​ഹം ല​ഭി​ക്കാ​താ​വു​മ്ബോ​ഴാ​ണ് മ​നു​ഷ്യ​ന്‍ മ​ദ്യ​ത്തി​ല്‍ അ​ഭ​യം തേ​ടു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്. കു​ടും​ബ ബ​ന്ധ​വും സാ​മൂ​ഹ്യ ബ​ന്ധ​വും ഊ​ട്ടി ഉ​റ​പ്പി​ച്ചാ​ല്‍ മ​ദ്യ​മെ​ന്ന വി​പ​ത്തി​ല്‍​നി​ന്നു ന​മു​ക്ക് ര​ക്ഷ നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ന്ന്യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​തീ​ക്ഷ സ​മ​ഗ്ര ല​ഹ​രി വി​മോ​ച​ന പു​ന​ര​ധി​വാ​സ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ 36ാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര മു​ന്നേ​റ്റ​ത്തി​ന് ക്രൈ​സ്ത​വ സ​ഭ വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തെ​പ്പോ​ലെ സു​ര​ക്ഷി​ത​മാ​യ ഒ​രു സ്ഥ​ലം രാ​ജ്യ​ത്ത് വേ​റെ​യി​ല്ലെ​ന്നും ടി.​വി. സു​ഭാ​ഷ് പ​റ​ഞ്ഞു.

ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​രി​ത്ര​മെ​പ്പോ​ഴും വി​ജ​യ​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നും പ​രാ​ജ​യ​പ്പെ​ട്ട​വ​ന്‍റെ ച​രി​ത്രം ആ​രും അ​റി​യാ​റു​മി​ല്ല, അ​ന്വേ​ഷി​ക്കാ​റു​മി​ല്ലെ​ന്നും മാ​ര്‍ ജോ​സ​ഫ് പാ​പ്ലാ​നി പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​തീ​ക്ഷ​യ്ക്ക് പ​റ​യാ​നു​ള്ള​ത് പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച ച​രി​ത്ര​മാ​ണ്. പ്ര​തീ​ക്ഷ എ​ന്ന സ്ഥാ​പ​ന​മി​ല്ലാ​തി​രു​ന്നെ​ങ്കി​ല്‍ പ​ല​രും ജീ​വി​ത​ത്തി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത​വ​രാ​യി മാ​റി​പ്പോ​കു​മാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ല്‍ മ​ദ്യ​മി​ല്ലാ​ത്ത​തി​നാ​ലും അ​വി​ടു​ത്ത​കാ​ര്‍ മ​ദ്യ​മു​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ലു​മാ​ണ് അ​വ​ര്‍ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. മ​ദ്യം ത​ല​മു​റ​യു​ടെ സ്വ​പ്നം ത​ന്നെ ത​ക​ര്‍​ത്തു ക​ള​യു​ന്നു. മ​ദ്യം ഒ​ഴു​ക്കു​ന്ന ഇ​ന്ന​ത്തെ സം​സ്കാ​രം ന​മ്മു​ടെ നാ​ടി​നെ ത​ക​ര്‍​ത്തു ക​ള​യു​മെ​ന്നും മാ​ര്‍ പാം​പ്ലാ​നി പ​റ​ഞ്ഞു.