രക്തപരിശോധനയിലൂടെ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍
ഇന്ന് ലോകത്താകമാനം സ്ത്രീകളുടെ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ അസ്വാഭാവികമായ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാണ് സ്തനാര്‍ബുദം. സാധാരണ മാമോഗ്രാം വഴിയാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ രോഗം തലപൊക്കുന്നതിന് അഞ്ചു വര്‍ഷം മുന്‍പുതന്നെ ഒരു രക്തപരിശോധനയിലൂടെ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍. ക്ലിനിക്കല്‍ സൈനുകള്‍ ശരീരം കാണിക്കുന്നതിനു വളരെ മുന്‍പുതന്നെയാണ് ഈ പരിശോധന രോഗനിര്‍ണയത്തിനു സഹായിക്കുക.
സാധാരണ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വളരാന്‍ തുടങ്ങിയാല്‍ ആന്റിജന്‍സ് എന്നൊരു പ്രോട്ടീന്‍ ഈ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ശരീരം ഓട്ടോആന്റിബോഡീസ് ഉല്‍പ്പാദിപ്പിക്കും. നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് Tumour-associated antigens (TAAs) കാന്‍സര്‍ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണ്. ഓട്ടോആന്റിബോഡീസ് സാന്നിധ്യം കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനും ഏറെ മുന്‍പ് കണ്ടെത്താന്‍ ഈ രക്തപരിശോധന വഴി സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.


0 Comments