ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കേളകത്ത് പരിശോധന നടത്തി.
പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കേളകത്ത് പരിശോധന നടത്തി.
ഹോട്ടൽ, ബേക്കറി, കൂൾബാർ, ചിക്കൻസ്റ്റാൾ, ടീ ഷോപ്പ് ,വ്യാപാര സ്ഥാപനങ്ങൾ ,പകർച്ചവ്യാധികൾ പടരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
കേളകം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ പി.ജി.രാജീവ്, ജൂ.ഹെൽത്ത് ഇൻസ്പെക്ടർമായ സി.പ്രതാപചന്ദ്രൻ, എ.കെ.നൗഷാദ്, മേഴ്സി നെറോണ, ഡിഗ് ന റോസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ഗുരുതരമായ വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് 'പൊതുജനാരോഗ്യ നിയമ' പ്രകാരം നിയമപരമായ നോട്ടീസ് നൽകുകയും 'പഞ്ചായത്ത് രാജ് ആക്ട് ' , 'കോട്പ ആക്ട്' എന്നിവ പ്രകാരം പിഴ ഈടാക്കുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിലും കർശനമായ പരിശോധനകളും നിയമ നടപടികളുമായി മുന്നോട്ട് പോകും
പരിശോധന വിവരങ്ങൾ
1.പഴകിയ ഭക്ഷണം നശിപ്പിച്ചു.
2. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ വൃത്തിഹീനമായി കാണുന്നു.
3.പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രീതിയിൽ, ഈച്ച കൊതുക് ,എലി എന്നിവ വളരുന്നതിനുള്ള സാഹചര്യം കണ്ടെത്തി.
4.യഥാവിധി സംസ്കരിക്കാതെ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു '
4. നിയമപരമായ ലൈസൻസ്/ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ പ്രവർത്തിക്കുന്നു.
5. കോട്പ ആക്റ്റ് പ്രകാരം നിയമപരമായി സ്ഥാപിക്കേണ്ട ബോർഡുകൾ ഇല്ലാതെ പ്രവർത്തിക്കുന്നു.
പരിശോധന നടത്തിയ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും പഴകിയ ചോർ, ചപ്പാത്തി, പൊറോട്ട, എണ്ണ കടികൾ,വിവിധ തരം ഇറച്ചികൾ, മീൻ, തുടങ്ങി പാചകം ചെയ്ത നിരവധി കറികളുൾപ്പടെയുള്ള പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തുകയും അവ നശിപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയ ചെറുതും വലുതുമായ എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകി.
ജീവനക്കാരുടെ വ്യക്തി ശുചിത്വം, സ്ഥാപനത്തിന്റെ പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ തുടർന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.


0 Comments