മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് വീണ്ടും ഭൂമി ഏറ്റെടുക്കാൻ ശ്രമം; പ്രതിഷേധം ശക്തമാകുന്നു
മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിനായി വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെനെതിരേ പ്രതിഷേധം ശക്തമായി. യൂത്ത് മുതൽ മുല്ലപ്പുറം പുഴക്കരവരെ രണ്ട് കിലോമീറ്ററോളം സർവീസ് റോഡിനായി സർവേ നടത്താനുള്ള ശ്രമം കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞിരുന്നു. 28 മീറ്റർ വീതിയുള്ള റോഡുംഇരുവശങ്ങളിൽ സർവീസ് റോഡും ഓവുചാലുമാണ് ബൈപ്പാസ് റോഡിന്റെ പ്ലാൻ. എന്നാൽ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയപ്പോൾ സർവീസ് റോഡിന് വീതികുറഞ്ഞെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വീണ്ടും സ്ഥലമേറ്റെടുക്കാൻ സർവേ തുടങ്ങിയതെന്ന് കർമസമിതി അംഗങ്ങൾ പറയുന്നു..
ബൈപ്പാസിനായി 35 വർഷം മുൻപേ സ്ഥലവും വീടും വിട്ടുനൽകിയവർ നിർമാണത്തിലെ അപാകം കാരണം വീണ്ടും കുടിയിറക്കൽഭീഷണി നേരിടുകയാണ്. വീണ്ടും സ്ഥലം ഏറ്റെടുക്കുന്നത് 18 കുടുംബങ്ങളെയാണ് ബാധിക്കുക. കർമസമിതി ഭാരവാഹികളായി കൊട്ടിയത്ത് ലക്ഷ്മണൻ (ചെയ.), പി.വി.റൗഫ് (കൺ.) എന്നിവരെ തിരഞ്ഞെടുത്തു


0 Comments