സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍(കുടുംബശ്രീ) ഡെപ്യൂട്ടേഷന്‍ നിയമനം



സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍(കുടുംബശ്രീ)യിലെ ഓഫീസ് സെക്രട്ടേറിയല്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. സംസ്ഥാന മിഷന്‍, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിലായി 10 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ 19000-43600(പുതുക്കിയത്)ശമ്ബള സ്‌കെയിലില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നവരായിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന. കമ്ബ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടാവണം.