റേഷന്‍ വാങ്ങാന്‍ കാ‌ര്‍ഡുമായി കടകളില്‍ പോയി കാത്തുനില്‍ക്കേണ്ട; റേഷന്‍ നിങ്ങളെ തേടി വീടിന്റെ മുറ്റത്തെത്തും










തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കാ‌ര്‍ഡുമായി കടകളില്‍ പോയി കാത്തുനില്‍ക്കേണ്ട. റേഷന്‍ നിങ്ങളെ തേടി വീടിന്റെ മുറ്റത്തു തന്നെ എത്തും. അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുന്ന സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ കട ആദ്യഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാണ് നടപ്പിലാക്കുക.

അരിയും പഞ്ചസാരയും മണ്ണെണ്ണയും ആട്ടയുമൊക്കെ നിറച്ച വാഹനങ്ങളില്‍ രണ്ട് ജീവനക്കാരുണ്ടാകും. വാഹനത്തിലെ ഇ-പോസ് മെഷീനില്‍ വിരല്‍ അമര്‍ത്തി സാധനം വാങ്ങാം. വിവിധ കാരണങ്ങളാല്‍ നഗരപ്രദേശങ്ങളില്‍ റേഷന്‍ കട ലൈസന്‍സികള്‍ കടകള്‍ ഒഴിയുന്നത്‌ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നു കൂടാതെ നഗര പ്രദേശങ്ങളില്‍ റേഷന്‍ വാങ്ങുന്നവര്‍ കുറവുമാണ്. ഈ അവസ്ഥയ്ക്ക്‌ പരിഹാരം എന്ന നിലയിലാണ് മൊബൈല്‍ റേഷന്‍കടകള്‍ തുടങ്ങാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.