കരിക്കോട്ടക്കരി യു.പി.സ്കൂളിലെ കുട്ടികൾ സോളമനാശാനെ ആദരിച്ചു.
കരിക്കോട്ടക്കരി യു.പി.സ്കൂളിലെ കുട്ടികൾ സോളമനാശാനെ ആദരിച്ചു.
'കുട്ടികൾ പ്രതിഭകളിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിനിധികൾ പ്രശസ്ത തബല വിദ്വാനും നൂറുകണക്കിന് ശിഷ്യഗണങ്ങളുമുള്ള സോളമനാശാനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
പ്രത്യേകം തയ്യാറാക്കിയ മെമന്റോ സോളമനാശാന് നൽകി. കുട്ടികളോട് പഴയ കാല ജീവിതാനുഭവങ്ങൾ പങ്കുവെച്ച 86 കാരനായ സോളമനാശാൻ കുട്ടികൾ പാടിയ പാട്ടുകൾക്ക് തബലയും മുഖർശംഖുംവായിച്ചത് ഏറെ ആഹ്ളാദകരമായ അനുഭവമായി.
പി.ടി.എ. പ്രസിഡന്റ് തോമസ് എൻ.പി, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, ജോഷി സെബാസ്റ്റ്യൻ, സിസ്റ്റർ ലിവി ജോസഫ്, ജോജി കാവിത്താഴെ എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.


0 Comments