സ്കൂള്‍ കായികമേളയില്‍ മാര്‍ ബേസിലിന് കിരീടം





കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ കിരീടം നേടി. 61.5 പോയിന്‍റ് നേടിയാണ് സ്കൂള്‍ കിരീടം മാര്‍ ബേസില്‍ സ്വന്തമാക്കിയത്. മാര്‍ ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ പാലക്കാട് കല്ലടി സ്കൂള്‍ രണ്ടാമതെത്തി. കല്ലടി സ്കൂള്‍ 58.5 പോയിന്‍റ് നേടി.

മാര്‍ ബേസില്‍ സ്കൂള്‍ കിരീടം നേടിയെങ്കിലും ഓവറോള്‍ ചാമ്ബ്യന്‍ഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്‍റുമായി പാലക്കാട് ജില്ല ഓവറോള്‍ ചാമ്ബ്യന്‍ഷിപ്പ് നേടി. എറണാകുളം 157 പോയിന്‍റുകള്‍ നേടി.